
ബാലരാമപുരം:കെ.പി.സി.സി, കോൺഗ്രസ് ഓഫീസുകൾക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിദിനത്തിന്റെ ഭാഗമായി പ്രതിഷേധ ജാഥ നടത്തി.മുഖ്യമന്ത്രിയുടെ കോലം പ്രവർത്തകർ കത്തിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി.പോൾ ഉദ്ഘാടനം ചെയ്തു.എ.അർഷാദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി വിപിൻ ജോസ്,കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു,ബ്ലോക്ക് സെക്രട്ടറി എം.എം.നൗഷാദ്,യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം,ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.തങ്കരാജൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.സജൻ,പഞ്ചായത്തംഗങ്ങളായ എം.രവീന്ദ്രൻ,എൽ.ജോസ്, പ്രവർത്തകരായ നന്നംകുഴി രാജൻ,ടി.എസ്. ലാലു,നദീഷ് നളിൻ,പ്ലാവിള ബാബു,എം.സജീവ് തുടങ്ങിയവർ സംസാരിച്ചു.