
ബാലരാമപുരം:വിവാഹ ധൂർത്തിനും അനിസ്ലാമിക പ്രവണതകൾക്കുമെതിരെ ബാലരാമപുരം ടൗൺ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കാമ്പെയിൻ സമാപന സമ്മേളനം കേരള ജംഇയ്യത്തുൽ ഉലമ - ഹിന്ദ് ജനറൽ സെക്രട്ടറി ഉസ്താദ് അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു.മഹൽ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എം. വിൻസന്റ് എം.എൽ.എ നിർവഹിച്ചു. അർഷദ് മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി.ജമാഅത്ത് പ്രസിഡന്റ് ജെ.എം.സുബൈർ അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഇമാം അബ്ദുൽ റഹീം അൽ കൗസരി, പഞ്ചായത്ത് മെമ്പർ എ.സക്കീർ ഹുസൈൻ, വലിയ പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.ഷാനവാസ് മൗലവി,വഴിമുക്ക് ജമാഅത്ത് പ്രസിഡന്റ് അഡ്വ.എം സുബൈർ, ആറാലുംമൂട് ജമാഅത്ത് പ്രസിഡന്റ് നാസർ,എരുത്താവൂർ ജമാഅത്ത് പ്രസിഡന്റ് നിസാർ,എം. ഹാജ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.