തിരുവനന്തപുരം: കേരള പി.എസ്.സിയെ ഇന്ന് കാണും വിധം ശക്തിപ്പെടുത്തിയത് കാലങ്ങളായി അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ ജില്ലാ പ്രസിഡന്റ് വി. ജിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്രീകുമാർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.പുഷ്പലത, പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബി.ജയകുമാർ,പ്രസിഡന്റ് സി.കെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി ഷിബു ഗണേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.ഗോപകുമാർ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: ജിനുകുമാർ.വി (പ്രസിഡന്റ് ),ആസിഫ് അഹമ്മദ്,സൗമ്യ.എസ്.എസ് (വൈസ് പ്രസിഡന്റുമാർ), ഷിബു ഗണേഷ്.ജി (സെക്രട്ടറി),ഗോപകുമാർ.ആർ,ബിജുകുമാർ.വി.എസ് (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ്.എസ് (ട്രഷറർ).