തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസെടുത്തതിലും എ.ഐ.സി.സി ആസ്ഥാനത്തെ പൊലീസ് അതിക്രമത്തിലും ദേശീയ നേതാക്കളെ ഉൾപ്പെടെ കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ച് 20ന് ബ്ലോക്ക് തലത്തിലും 21ന് മണ്ഡലം തലത്തിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.