കല്ലമ്പലം: ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് ഓട്ടോ ഡ്രൈവറും കേരളകൗമുദി പറകുന്ന് എജന്റുമായ ജി.ഉദയകുമാറിന് പരിക്ക്. ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്കും പരിക്കുണ്ട് . ചൊവ്വാഴ്ച രാത്രി 8 ന് ഉദയകുമാറിന്റെ ഓട്ടോറിക്ഷ ദേശീയപാതയിൽ നിന്ന് പറകുന്ന്‍ റോഡിലേക്ക് കയറുമ്പോൾ കല്ലമ്പലം ഭാഗത്തുനിന്ന്‍ കൊല്ലത്തേക്കുപോയ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ചാണു നിന്നത്. ഇടത് കൈയ്ക്ക് പൊട്ടലുള്ള ഉദയകുമാർ കെ.ടി.സി.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലമ്പലം പൊലീസ് കേസെടുത്തു.