പാലോട്: നന്ദിയോട് ഫൈറ്റേഴ്സ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 19 മുതൽ ജൂലായ് 7 വരെ വായനപക്ഷാചരണം നടത്തും. 19ന് വൈകിട്ട് 4.30ന് പി.എൻ പണിക്കർ അനുസ്മരണം. പ്രഭാഷണം നടത്തുന്നത് എഴുത്തുകാരൻ അഡ്വ. ജയകുമാർ തീർത്ഥം. 24ന് പച്ച ഡി.ബി.എൽ.പി.എസിലെ വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനം, സൗജന്യ അംഗത്വം നൽകൽ,സർഗസല്ലാപം.കുട്ടികളുമായി സർഗസല്ലാപം നടത്തുന്നത് എഴുത്തുകാരൻ അസിം പള്ളിവിള. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷാ വിജയികൾക്കായി ദിശ എന്ന പേരിൽ ഗൈഡൻസ് പ്രോഗ്രാം ഗ്രന്ഥശാല പഞ്ചായത്ത് നേതൃസമിതിയുമായി ചേർന്ന് നടത്തും. ഗ്രന്ഥശാലാ പ്രവർത്തകർ എസ്.എസ്.എൽ.സി വിജയികളെ വീട്ടിലെത്തി അനുമോദിക്കും. കുട്ടികളുടെ വായനാനുഭവക്കുറിപ്പുകൾക്ക് സമ്മാനം നൽകൽ, ജൂലായ് 7ന് ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിക്കും.