നെടുമങ്ങാട് : തിരുവനന്തപുരം കുടുംബ സുഹൃത്ത് സമിതിയുടെയും നെടുമങ്ങാട് റൈഹാൻ ചാരിറ്റബിൾ സമിതിയുടെയും ആഭിമുഖ്യത്തിൽ 19ന് രാവിലെ 9.30ന് പരുത്തിക്കുഴി ഗവ.എൽ.പി.എസിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണവും രോഗ നിർണയവും നടക്കും.ജി.സ്റ്റീഫൻ എംഎൽ.എ ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് കെ.ജി.ബാബു വട്ടപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത മുഖ്യാതിഥിയാകും.