കടയ്ക്കാവൂർ: വക്കം പദ്മാസ് ഇൻഡോർ ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ബാഡ്മിന്റൻ ടൂർണമെന്റ് (ഓപ്പൺ ആൻഡ് വെറ്ററൻസ്) 18, 19 തീയതികളിൽ വക്കം ഇൻഡോർ കോർട്ടിൽ നടക്കും. കടയ്ക്കാവൂർ സ്റ്റാർ സ്പോർട്ട് സ് ക്ലബ് പ്രസിഡന്റ് ആർ.എസ്. ഗാന്ധി ഉദ്ഘാടനം ചെയ്യും. കടയ്ക്കാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ ദിപു എസ്.എസ്. സമ്മാനദാനം നിർവഹിക്കും.