
ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ പുതുമുഖങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ഹണിമൂൺ ട്രിപ്പ് പൂർത്തിയായി. തിയേറ്റർ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ ജീൻ വി. ആന്റോ, അക്ഷയ, ദേവിക, വിസ്‌മയ, ലിജോ ജോസഫ്, തൈക്കാട് ചന്ദ്രൻ, ഷിന്റോ ജോസഫ് എന്നിവരാണ് താരങ്ങൾ.കഥ, തിരക്കഥ, സംഭാഷണം സംവിധാനം കെ. സത്യദാസ് നിർവഹിക്കുന്നു. മാതാ ഫിലിംസിന്റെ ബാനറിൽ എ. വിജയൻ നിർമ്മിക്കുന്നു. ഛായാഗ്രഹണം ബിജുലാൽ, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.