
നെയ്യാറ്റിൻകര :ജല ജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിട്ടി പ്രോജക്ട് ഡിവിഷന്റെ നേതൃത്വത്തിൽ അതിയന്നൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനോദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ,പഞ്ചായത്ത് അംഗങ്ങളായ മുരളി,അഞ്ചു.ബി.എസ്,നിർമല കുമാരി,ശ്രീകല,അജിത തുടങ്ങിയവർ പങ്കെടുത്തു.