p

തിരുവനന്തപുരം : മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്റിയുടെ വാർഷിക ട്രോഫിക്ക് തൃശൂർ കൊരട്ടി പൊലീസ് സ്റ്റേഷൻ അർഹമായി. കഴിഞ്ഞ കൊല്ലത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, പാലക്കാട് പട്ടാമ്പി പൊലീസ് സ്റ്റേഷനുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. എറണാകുളം മുളന്തുരുത്തി സ്​റ്റേഷനാണ് മൂന്നാം സ്ഥാനം.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അദ്ധ്യക്ഷനായ സമിതിയാണ് തിരഞ്ഞെടുത്തത്.