ആറ്റിങ്ങൽ: അടിന്തരാവസ്ഥക്കാലത്ത് ക്രൂരമായി പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചവരുടെ സമ്മേളനവും അടിയന്തരാവസ്ഥയുടെ 47 മത് വാർഷികവും 25 ന് വൈകിട്ട് 4 ന് ആറ്റിങ്ങൽ ടീച്ചേഴ്സ് ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ. ജി. സുഗുണൻ അറിയിച്ചു.