ബാലരാമപുരം: ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ എരുത്താവൂർ വാർഡിലെ തെക്കേ മലഞ്ചരിവ് കോളനിയുടെ അടിസ്ഥാന സൗകര്യവികസനം,വീട് മെയിന്റെനൻസ്,ശുദ്ധജല വിതരണം,നടപ്പാത വികസനം,സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവക്ക് ഒരു കോടി രൂപയുടെ വികസനം ഉറപ്പാക്കിയതായി അഡ്വ.എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.അംബേദ്കർ സ്വയം പര്യാപ്തഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട്‌ അനുവദിക്കുന്നത്. വാർഡ്‌ മെമ്പർ എം.രവീന്ദ്രൻ നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകിയത്തിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട്‌ അനുവദിച്ചത്.