തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി,റൂറൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പൊലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് 25 വരെ പരാതി നൽകാം.ജൂലായ് 23നാണ് അദാലത്ത്.പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.ഹെൽപ്പ് ലൈൻ : 9497900243. സർവീസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.