cpm

തിരുവനന്തപുരം: ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയശേഷം അവസാനഘട്ടത്തിൽ ലോകകേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനം പ്രളയമുൾപ്പടെയുള്ള ദുരന്തം നേരിട്ടപ്പോൾ പ്രവാസികൾ നൽകിയ സഹായം വിസ്മരിക്കാനാവില്ല.
കൊവിഡ് കാലം പ്രവാസികൾക്കും ദുരിതമുണ്ടാക്കി. തങ്ങളുടെ പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ പൊതുപ്രശ്നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള സംവിധാനമായി ലോക കേരളസഭ പ്രവർത്തിക്കുമെന്നാണ് പ്രവാസികൾ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അവസാനഘട്ടത്തിൽ പിന്മാറിയതിലൂടെ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താൽപര്യമില്ലെന്നാണ് വ്യക്തമായത്. വിദൂരതയിൽ ജീവിക്കുമ്പോഴും നാടിനെക്കുറിച്ച് ചിന്തിക്കുകയും സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്നും സി.പി.എം പറഞ്ഞു.