1

വിഴിഞ്ഞം: ലോക വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനത്തിൽ ഹെൽപേജ് ഇന്ത്യയും, അദാനി ഫൗണ്ടേഷനും ചേർന്ന് വയോജന സമ്മേളനവും, ബോധവത്കരണ ക്ലാസും, ഹെൽപേജ് ഇന്ത്യ പഠന റിപ്പോർട്ട് പ്രകാശനവും നടത്തി.വിഴിഞ്ഞം എസ്.ഐ ജോൺ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു.അദാനി ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധത വിഭാഗമായ അദാനി ഫൗണ്ടേഷൻ സതേൺ റീജിയണൽ ഹെഡ് ഡോ.അനിൽ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

അദാനി ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ സെബാസ്റ്റ്യൻ ബ്രിട്ടോ, ഹെൽപേജ് ഇന്ത്യ കോ-ഓർഡിനേറ്റർ രാജൻ ജോൺ എന്നിവർ സംസാരിച്ചു. എച്ച്.എസ്.എസ് ഫോർ ഗേൾസ് വെങ്ങാനൂർ സ്കൂളിലെ എസ്.പി.സി കുട്ടികളുമായി ചേർന്ന് ബോധവത്കരണ ക്ലാസും റാലിയും നടത്തി. ഹെൽപേജ് ഇന്ത്യ ഡോ. വിഷ്ണു,

സീനിയർ പ്രോജക്ട് ഓഫീസർ രാകേഷ്, പ്രൊജക്ട് ഓഫീസർ ജോർജ്ജ് സെൻ പി.ടി, സ്റ്റീഫൻ വിനോദ് എന്നിവർ നേതൃത്വം നൽകി.