photo

നെടുമങ്ങാട്:വിവിധ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് ആനാട്, മൂഴി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ആനാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് ധർണയും പ്രകടനവും സംഘടിപ്പിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ. മുൻ കെപിസിസി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ,കോൺഗ്രസ്‌ ആനാട് മൂഴി മണ്ഡലം പ്രസിഡന്റ്‌മാരായ പുത്തൻപാലം ഷഹീദ്, വേട്ടമ്പള്ളി സനൽ,ആർ.അജയകുമാർ,ഡിസിസി അംഗങ്ങളായ കെ.രഘുനാഥൻ,കെ.ശേഖരൻ,വാർഡ് മെമ്പർ നെട്ടറക്കോണം ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.