നെടുമങ്ങാട്:ഓണക്കാലത്ത് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തമായി പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിന് പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു.അരുവിക്കര ടൗൺ വാർഡ് മെമ്പർ ഗീതാ ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു തൈകൾ കർഷകർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെബർ അരുവിക്കര വിജയൻ നായർ , ജനപ്രതിനിധികളായ ജഗൽ വിനായക്, രമേശ് ചന്ദ്രൻ , ഇല്യാസ്, അജിത്ത്, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ രാജ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.