നെടുമങ്ങാട്:സി.പി.എം പൂവത്തൂർ ലോക്കൽ കമ്മറ്റിക്ക് സ്വന്തമായി ഒാഫീസ് നിർമ്മിക്കുന്നതിന് ഭൂമി വിലയ്ക്ക് വാങ്ങുന്നതിനാവശ്യമായ ഫണ്ട് പാർട്ടി അംഗങ്ങളിൽ നിന്ന് സ്വരൂപിക്കും.ലോക്കൽ മേഖലയിലെ 17 ബ്രാഞ്ചുകളിലെ പാർട്ടി അംഗങ്ങൾ നൽകിയ തുക ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലെത്തി ഏറ്റുവാങ്ങി.ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മധു ,ഏരിയ കമ്മിറ്റി അംഗം എസ്.എസ്.ബിജു,ബി.സതീശൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.