തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്കാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചത്. ലേബർറും, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ 96 ശതമാനം വീതം സ്‌കോറോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത്. ലേബർറും, മെറ്റേണൽ ഓപ്പറേഷൻ തീയറ്റർ എന്നിവയിൽ 87 ശതമാനം വീതം സ്‌കോറോടെയാണ് കോട്ടയം മെഡിക്കൽ കോളേജിന് അംഗീകാരം ലഭിച്ചത്. ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ, അണുബാധ കുറയ്ക്കുക, പ്രസവ സമയത്തെ മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തര പരിചരണം, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടേയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയറ്ററുകളുടേയും ഗുണനിലവാരം എന്നിവയെല്ലാം സാധ്യമാക്കിയാണ് ലക്ഷ്യ അംഗീകാരം നേടിയെടുക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.