
കല്ലറ: പൊട്ടി വീണുകിടന്ന വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് മൈലമൂട് കൊച്ചാനക്കല്ലുവിള പോത്തറുത്ത പച്ചയിൽ അഞ്ജന ഹൗസിൽ അജിമോൻ (44) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വീടിനു സമീപത്തെ നടവരമ്പിൽ ആണ് മൃതദേഹം കിടന്നത്.വൈദ്യുതലൈൻ പൊട്ടി നടവരമ്പിലും തോട്ടിലുമായി വീണ നിലയിലായിരുന്നു. ഭാര്യ:ഷീജ.മക്കൾ: പൊന്നൂസ്,അഞ്ജന ,അഞ്ജിത.