
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ 1 മുതൽ 9 വരെ ക്ളാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം ഉറപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. അത്തരം കുട്ടികൾക്ക് അംഗീകാരമുള്ള സ്‌കൂളുകളിൽ രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിൽ വയസ് അടിസ്ഥാനത്തിലും 9, 10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം നൽകുന്നതിന് വകുപ്പ് അനുമതി നൽകി.