
തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പി.എ സുനീഷിന്റെ മൊഴി രേഖപ്പെടുത്തി. ഒളിവിൽ പോയ മൂന്നാം പ്രതി സുജിത് നാരായണനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. വിമാനത്തിലെ പ്രതിഷേധത്തിന് കണ്ണൂരിൽ നടത്തിയ ഗൂഢാലോചനയും അന്വേഷിക്കും.
കേസിലെ പ്രതികളായ തലശേരി മട്ടന്നൂർ ദാരുസിറാജിൽ ഫർസീൻ മജീദ് (27), തലശേരി പട്ടാനൂർ നാരായണീയം വീട്ടിൽ നവീൻ കുമാർ (37) എന്നിവർ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയെ പൊലീസ് എതിർക്കും.