തിരുവനന്തപുരം: നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.പദ്ധതി ഉപേക്ഷിച്ച കാര്യം റെയിൽവേ മറച്ചുവച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം.നേമം മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രചാരണത്തിൽ മുഖ്യവിഷയം നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ പദ്ധതിയായിരുന്നു.പദ്ധതി ഉപേക്ഷിച്ചതിനെക്കുറിച്ച് ബി.ജെ.പി നേതാവ് ഒ.രാജഗോപാലിന്റെ നിലപാട് എന്താണെന്നും ശിവൻകുട്ടി ചോദിച്ചു.