തിരുവനന്തപുരം: കർട്ടൻ റെയ്സറിന്റെ ബാനറിൽ സതീഷ് പി. കുറുപ്പ് രചിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായ 'ഇര സ്ത്രീലിംഗമല്ല" എന്ന സിനിമയുടെ ആദ്യപ്രദർശനം നാളെ രാവിലെ 9.30ന് ലെനിൻ സിനിമാസിൽ നടക്കും. സംവിധായകൻ രാജസേനൻ റിലീസ് ചെയ്യും. കർട്ടൻ റെയ്സറിൽ നിന്ന് പരിശീലനം നേടിയ നടീനടന്മാരാണ് മുഴുവൻ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്. കെ.എസ്. നായരാണ് ഇൗ ചിത്രം നിർമ്മിച്ചിരിക്കുന്നത്.