
തിരുവനന്തപുരം:ലോക കേരള സഭാ പ്രതിനിധികളെ വരവേൽക്കാൻ, നിയമസഭാ കവാടത്തിൽ ഭാരത് ഭവന്റെ സർഗ്ഗാത്മക നേതൃത്വത്തിൽ ഒരുക്കിയ ദൃശ്യനിർമ്മിതികൾ സ്പീക്കർ എം.ബി.രാജേഷ്, നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗ്ലോബുകളിൽ കൈയ്യൊപ്പുകൾ ചാർത്തിയായിരുന്നു ഉദ്ഘാടനം. തുടർന്ന് പ്രവാസി മലയാളികളും ലോകകേരള സഭാ പ്രതിനിധികളും ഗ്ലോബുകളിൽ കൈയ്യൊപ്പുകൾ ചാർത്തി. പ്രവേശന കവാടത്തിലെ ആർട്ടിഫിഷ്യൽ ആനകളും സെൽഫി കോർണറും ലളിതവും കലാത്മകവുമായി ഒരുക്കിയത് ശ്രദ്ധേയമായി.