karims

തിരുവനന്തപുരം:നൂറു വർഷത്തിലധികം പാരമ്പര്യമുള്ള മുഗൾ രാജവംശ ത്തിന്റെ പാചകരീതികളുടെ പ്രചോദനമുൾക്കൊള്ളുന്ന മുഗളായി ഭക്ഷണവിഭവങ്ങളുമായി കരിംസ് ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ട
റുമായ എം.എ. യൂസഫലി കരിംസിന്റെ ഉദ്ഘാടനം നിർവഹിച്ചു.പി.വി.അബ്ദുൾ വഹാബ്.എം.പി,ഡോ. കെ.പി. ഹരിദാസ്, ഇ.എം നജീബ്, ഹരീഷ് ഹരിദാസ്,സഹീർ നജീബ്,ഡോ. എം.ഐ.സഹദുള്ള,ഡോ. പി.എം.സഫിയ,നാസർ കടയറ,അഡ്വ.അബ്ദുൾ കരീം,എസ്.എൻ.രഘുചന്ദ്രൻ നായർ,ജി.വിജയരാഘവൻ,ഷെറിൻ അയ്യൂബ്,ജോജി പനച്ചമൂട്ടിൽ,ബാലഗോപാൽ, സാമുവൽ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.രാജകീയ മുഗൾ അടുക്കളകളിലെ പാചകക്കൂട്ടുകൾക്ക് അനുസൃതമായി സ്വാദിഷ്ഠമായ കബാബും ബ്രെഡും ഗ്രേവിയും ലഭ്യമാകുന്ന ഡൽഹിയിലെ കരിം
സ് ഭക്ഷണപ്രേമികളുടെ പറുദീസയാണ്.അതിന്റെ ശാഖയാണ് ലുലു മാളിൽ ആരംഭിച്ചത്.