പോത്തൻകോട്: വാവറമ്പലം കൊയ്‌ത്തൂർക്കോണത്ത് ഗൃഹനാഥന് വെട്ടേറ്റ സംഭവത്തിൽ കൊയ്‌ത്തൂർകോണത്ത് വാടകയ്‌ക്ക് താമസിക്കുന്ന കരിക്കകം സ്വദേശി ബൈജുവിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. കൊയ്‌ത്തൂർക്കോണം സ്വദേശി ഇബ്രാഹിമിനാണ് (64) വെട്ടേറ്റത്.

ജംഗ്ഷനിലെ പലചരക്ക് കടയിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണം. തെങ്ങുകയറ്റ തൊഴിലാളിയായ ബൈജു കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇബ്രാഹിമിനെ ആക്രമിച്ചത്. ഇബ്രാഹിമിന്റെ ചെവി അറ്റുപോകുകയും തലയ്‌ക്കും കൈപ്പത്തിക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിമിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി പൊലീസ് പറഞ്ഞു. പ്രതി ബൈജുവിന് പേട്ട സ്റ്റേഷനിലും സമാന രീതിയിൽ കേസുള്ളതായി പൊലീസ് അറിയിച്ചു.