മുടപുരം:മുഖ്യമന്ത്രി പിണറായി വിജയൻ രാജിലവയ്ക്കണമെന്നാവശ്യപ്പെട്ട് കിഴുവലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കിഴുവിലം ബിജു അദ്ധ്യക്ഷത വഹിച്ചു.ജെ .ശശി,ബിനോയ്‌.എസ്.ചന്ദ്രൻ,സിദ്ദീഖ്,സജാദ്,മൻസി,ശരീഫ്,പി.എ .റഹീം,രാജു,ജയന്തി കൃഷ്ണ, രേഖ ,അനന്തൻ നായർ, സെലീന, ജയചന്ദ്രൻനായർ, ഓ.ഐ.സി.സി നേതാവ് നൗഷാദ് വഹാബ്,താഹ ,ബിന്ദു, അനിൽ, സുദർശനൻ ,ഷാനവാസ്, സുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.കിഴുവിലം മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം നന്ദിയും പറഞ്ഞു .