
വെഞ്ഞാറമൂട്:വാമനപുരം നദി പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം,ഫോറസ്റ്റ് പ്ലസ് 2.0 എന്നിവരുടെ സഹായത്തോടെ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റും ചേർന്ന് വാമനപുരം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച ശില്പശാല നടന്നു. ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ അദ്ധ്യക്ഷത വഹിച്ചു.സി.ഇ.ഡി ഡയറക്ടർ ഡോ.ബാബു അമ്പാട് സ്വാഗതം പറഞ്ഞു.അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കൺസർട്ടർ ഓഫ് ഫോറസ്റ്റ് സഞ്ജയൻകുമാർ ,ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ നിസാമുദ്ദീൻ,ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ.എസ്.എം. റാസി,സി.ഇ.ഡി പ്രോഗ്രാം ഓഫീസർ ബൈജു നെല്ലനാട് തുടങ്ങിയവർ പങ്കെടുത്തു.