thozhilurapp

വിതുര:വിതുര പഞ്ചായത്തിലെ മുളയ്‌ക്കോട്ടുകര വാർഡിൽ തൊഴിലുറപ്പ്‌ തൊഴിലാളി സംഗമവും നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികളെ ആദരിക്കലും നടന്നു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,കൊപ്പം വാർഡ്‌മെമ്പർ നീതുരാജീവ്,വിതുര വാർഡ്‌മെമ്പർ ഷാജിതാ അർഷാദ്,ചെറ്റച്ചൽവാർഡ്‌മെമ്പർ സുരേന്ദ്രൻനായർ,തള്ളച്ചിറ വാർഡ്‌മെമ്പർ സിന്ധു,ബോണക്കാട് വാർഡ്‌മെമ്പർ വൽസല,മേമലവാർഡ്‌ മെമ്പർ മേമലവിജയൻ,ചേന്നൻപാറ വാർഡ്‌ മെമ്പർ മാൻകുന്നിൽ പ്രകാശ്,തേവിയോട് വാർഡ്‌മെമ്പർ സന്ധ്യാജയൻ,ആനപ്പാറ വാർഡ്‌മെമ്പർ വിഷ്ണുആനപ്പാറ,മണിതൂക്കി വാർഡ്‌മെമ്പർ ലൗലി,പേപ്പാറ വാർഡ്‌മെമ്പർ ലതാകുമാരി,കല്ലാർ വാർഡ്‌മെമ്പർ സുനിത എന്നിവർ പങ്കെടുത്തു.