
വെഞ്ഞാറമൂട്: ഗവൺമെന്റ് എൽ.പി.എസിൽ സ്ഥലപരിമിതിയുണ്ടെങ്കിലും സ്കൂളിന് സമീപമുള്ള പുരയിടം പാട്ടത്തിനെടുത്ത് ജൈവപച്ചക്കറി കൃഷി തുടങ്ങി സ്കൂൾ കാർഷിക ക്ലബ് മാതൃകയായി. കുട്ടികളിൽ കൃഷിയറിവ് നൽകുന്നതിനും വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 'നന്മ വിളയിക്കാം' എന്ന പേരിൽ കൃഷി ആരംഭിച്ചത്. സ്കൂൾ പഠന സമയത്തിനു ശേഷമാണ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ചേന,ചേമ്പ്,കാച്ചിൽ,പയർ,ചീര തുടങ്ങിയ നിരവധി പച്ചക്കറികൾ ഇവിടെ വിളയിക്കുന്നു. ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ്,കാർഷിക ക്ലബ് കോർഡിനേറ്റർ ആർ.സ്വപ്ന,അദ്ധ്യാപകരായ സൗമ്യ,ഗ്രീഷ്മ,അഖിൽ എന്നിവരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി നടത്തുന്നത്.