chitta

കിളിമാനൂർ : കിളിമാനൂർ ഹൗസിംഗ് സഹകരണ സംഘത്തിന്റെ പള്ളിക്കൽ ഹരീസ് ബിൽഡിംഗിൽ അരംഭിച്ച കളക്ഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ. നിസാമുദീൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് എൻ.അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗംഗാധര തിലകൻ സ്വാഗതം പറഞ്ഞു.വർക്കല അസിസ്റ്റന്റ് രജിസ്ട്രാർ എ. നൂറുദീൻ, കിളിമാനൂർ യൂണിറ്റ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, പഴയകുന്നുമ്മൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.സുദർശനൻ നാവായിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ് താഹ,ബോർഡംഗങ്ങളായ എൻ.വിജയകുമാരി,ബി.എസ് പ്രസന്ന കുമാരി,സി.സുജാത എന്നിവർ പെങ്കെടുത്തു.ബാങ്ക് സെക്രട്ടറി അനിത നന്ദി പറഞ്ഞു.