
വർക്കല: കുരുന്നുകൾക്ക് കുഞ്ഞ് പുതപ്പുമായി വർക്കല ശിവഗിരി കോളേജ്. ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വോളണ്ടിയർമാരാണ് വർക്കല കണ്വാശ്രമം വാർഡിലെ എം.ജി കോളനിയിലെ അങ്കണവാടി കുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങളുമായെത്തിയത്. വോളണ്ടിയർമാർ സ്വന്തമായും അല്ലാതെയും ശേഖരിച്ച വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകൾ കണ്വാശ്രമം വാർഡിനെ 2015 മുതൽ ദത്ത് ഗ്രാമമായി സ്വീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് അങ്കണവാടിയിൽ വസ്ത്രവിതരണം നടത്തിയത്. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രീത ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം, പി.ടി.എ വൈസ് പ്രസിഡന്റും പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയുമായ ജി.ശിവകുമാർ, പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്, വീനസ്.സി.എൽ, വോളണ്ടിയർമാരായ അർജുൻ, അനുഭ, നിതിൻ, ഐശ്വര്യ, ആരതി, റാം മോഹൻ, ദിപിൻ തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടി ടീച്ചർ ടി.ജി.സതി, ഹെൽപ്പർ പി.കെ.ഗിരിജ എന്നിവർ കുഞ്ഞുങ്ങൾക്കുള്ള വസ്ത്രങ്ങൾ ഏറ്റുവാങ്ങി.