1

വിഴിഞ്ഞം: കാൽ മുറിച്ചു മാറ്റിയ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സഹായം തേടുന്നു. വെങ്ങാനൂർ കോളിയൂർ ചുനക്കരി എ.ജെ ഭവനിൽ എം. അശോകനാണ് (59) സുമനസുകളുടെ സഹായം തേടുന്നത്.

ബൈപാസ് ശസ്ത്രക്രിയ ചെയ്തിലെ പിഴവാണ് കാൽ മുറിച്ചു നീക്കുന്നതിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഹൃദയവാൽവിലെ ബ്ലോക്ക് മാറ്റുന്നതിനായി സർജറി നടന്നത്. സർജറിക്കിടയിൽ ബിപി കുറഞ്ഞുവെന്നും ഹൃദയ പ്രവർത്തനം നിലച്ചെന്നും പകരം വലത് കാലിലൂടെ ബലൂൺ സപ്പോർട്ട് വഴി ജീവൻ നിലനിറുത്തിയെന്നും ബന്ധുക്കളോട് ആശുപത്രി അധികൃതർ പറഞ്ഞു. സർജറി കഴി‌ഞ്ഞ് നാലാം നാൾ കാലിന് ചലനം നഷ്ടമായി. തുടർന്നാണ് കാൽ മുറിച്ചു മാറ്റിയത്.

എല്ലാ രേഖകളിലും ആശുപത്രി അധികൃതർ ഒപ്പിട്ടു വാങ്ങിയതിനാൽ ഇതുവരെ അധികൃതർക്ക് പരാതി നൽകിയിട്ടില്ലെന്ന് ജയകുമാരി പറഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപ ചെലവായതായും ഇപ്പോൾ ചികിത്സയ്ക്കായി സഹായം തേടുകയാണെന്നും ഇവ‌ർ പറഞ്ഞു.

ജല അതോറിട്ടി പമ്പ് ഹൗസിലെ കരാർ തൊഴിലാളിയായിരുന്നു അശോകൻ. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. മകൾ വിവാഹിതയാണ്. അക്കൗണ്ട് നമ്പർ:40379100000055 IFSC: KLGB 0040379 ഫോൺ: 9447305470.