
പൂവാർ: കേരള മദ്യ നിരോധന സമിതിയുടെ ജില്ലാ സമ്മേളനം ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഗാന്ധി സ്മാരക നിധിയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ സ്വാഗതം പറഞ്ഞു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ, എം.എ. കരീം, കെ. സോമശേഖരൻ നായർ, ഡോ.കെ. മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിൽ പ്രതിഷേധിച്ച് ലോക ലഹരി വിരുദ്ധ ദിനമായ 26ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.ജില്ലാ തലത്തിൽ യുവജന, വനിതാ,സാംസ്കാരിക സംഘടനകൾക്ക് രൂപം നൽകും. താലൂക്ക്,നിയോജക മണ്ഡലം, ഗ്രാമ പഞ്ചായത്ത്, വാർഡ് തലത്തിൽ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കും സമ്മേളനം തീരുമാനിച്ചു.