മംഗലപുരം: കുമാരനാശാന്റെ 150ാം ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി 'വരിക ഭവാൻ വീണ്ടും' എന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന തനത് പദ്ധതി ഇടവിളാകം യു.പി.എസ് നടപ്പിലാക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കുമാരനാശാന്റെ വ്യക്തിത്വം,കൃതിത്വം എന്നിവയിൽ പ്രാഥമിക അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പദ്ധതിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള അഡീഷണൽ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്‌ടർ ആർ.എസ് ഷിബു നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എസ്. കവിത,പള്ളിപ്പുറം ജയകുമാർ,ഉമ ത്രിദീപ്, പി.ഷാജി, ഇ.എ സലാം എന്നിവർ സംസാരിച്ചു. ആശാന്റെ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.