qq

മുരുക്കുംപുഴ: സിൽവർ ലൈൻ പദ്ധതിയുടെ പദ്ധതി രേഖ (ഡി.പി.ആർ) അവതരിപ്പിച്ച് രണ്ട് വർഷം തികഞ്ഞതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മുരുക്കുംപുഴയിൽ ഡി.പി.ആർ കത്തിച്ചു പ്രതിഷേധിച്ചു.

കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുരുക്കുംപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പരിപാടി മുരുക്കുംപുഴ സമരസമിതി പ്രസിഡന്റ് എ.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വെയിലൂർ പുത്തൻ പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ. എസ്. എ റഷീദ്, എസ്.മുഹമ്മദ് കുഞ്ഞ്, സജിൻ, ജെഫ്രി, വനിതാ നേതാക്കളായ ശുഭ, മെർലിൻ എന്നിവർ സംസാരിച്ചു.