തിരുവനന്തപുരം: സ്റ്റാറ്റ്യൂട്ടറി പെൻഷൻ കേരളത്തിലും പുനഃസ്ഥാപിക്കണമെന്ന് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെൻഷനും നിയമനാംഗീകാരവും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷന്റെ (കെ.പി.എസ്.ടി.എ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ ഷാഫി പറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, കെ.പി.എസ്.ടി.എ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജു, എം. സലാഹുദ്ദീൻ തുടങ്ങിവർ പങ്കെടുത്തു.