application

തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി കമാൻഡോ വിംഗ്, കാറ്റഗറി നമ്പർ 136/2022) തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള എൻഡ്യൂറൻസ് ടെസ്റ്റ് (25 മിനിട്ടിൽ 5 കിലോമീറ്റർ ദൂരത്തിലുള്ള ഓട്ടം) ജൂലായ് 5ന് പുലർച്ചെ 5 മുതൽ എല്ലാ ജില്ലകളിലും നടക്കും. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് നാളെ (20) മുതൽ പി.എസ്.സിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റിനൊപ്പം, ഒറിജിനൽ ഐ.ഡി കാർഡ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (മാതൃക സൈറ്റിൽ) എന്നിവ സഹിതം അതാത് സ്ഥലങ്ങളിൽ എത്തണം.