തിരുവനന്തപുരം: സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സഹകരണവകുപ്പിന്റെ കടുത്ത വിവേചനത്തിനെതിരെ സഹകാരികളും ജീവനക്കാരും 22ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ധർണ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ കെ.ആൻസലൻ,എം.വിൻസെന്റ്,കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ജെ.ഡി.എസ് ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ്, എം.എസ്.കുമാർ(ബി.ജെ.പി), സി.പി.ജോൺ (സി.എം.പി), എൻ.എം.നായർ (എ.ജെ.ഡി), എൻ.ഭാസുരാംഗൻ(സി.പി.ഐ), അഡ്വ.കെ.ആർ.വിജയ(വനിതാ ഫെഡ്),അഡ്വ.ആനന്ദ കനകം (കോഴിക്കോട് കാംകോ) എന്നിവർ സംസാരിക്കും.ഒരു വർഷമായി ഈ വിവേചനം തുടരുകയാണെന്ന് മിസലേനിയസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ഷൻ കൗൺസിൽ ചെയർമാൻ നെല്ലിമൂട് പ്രഭാകരനും കൺവീനർ കരുംകുളം വിജയകുമാറും അറിയിച്ചു.