ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് - കിളിയന്നൂർ മന്നം സ്മാരക എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കരയോഗ വനിതാ സമാജം - ബാലസമാജം ഭരണസമിതി തിരഞ്ഞെടുപ്പും 24ന് വൈകിട്ട് 4ന് എൻ.എസ്.എസ് കരയോഗ ഹാളിൽ നടക്കും.
എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ. വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്യും. കരയോഗം വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ നായർ അദ്ധ്യക്ഷനാകും. കരയോഗം സെക്രട്ടറി യു. മനോഹരൻ സ്വാഗതവും റിപ്പോർട്ടും, എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ സെക്രട്ടറി ഐ.വി. ഷിബുകുമാർ മുഖ്യപ്രഭാഷണവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തും. വനിതാ സമാജം പ്രസിഡന്റ് എസ്. വിജയകുമാരി, സെക്രട്ടറി ഷീനാ രാജേന്ദ്രൻ എന്നിവർ സംസാരിക്കും.