anil

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനത്തിന് വിലമതിക്കാനാവാത്ത സംഭാവന നൽകാൻ കഴിയുന്ന നേമം റെയിൽവേ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മന്ത്രി ജി.ആർ. അനിൽ അവശ്യപ്പെട്ടു. സി.പി.ഐ നേമം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന സി.പി.ഐ നേതാവ് മേലാംകോട് ബാലകൃഷ്‌ണൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. പാപ്പനംകോട് അജയൻ സ്വാഗതവും കാലടി ജയചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജെ. വേണുഗോപാലൻ നായർ, വി.പി ഉണ്ണികൃഷ്‌ണൻ,പള്ളിച്ചൽ വിജയൻ,കെ.എസ്‌ മധുസൂദനൻ നായർ, എം.ജി.രാഹുൽ, വെങ്ങാനൂർ ബ്രൈറ്റ്, വി.എസ്‌ സുലോചനൻ, പൂവച്ചൽ ഷാഹുൽ, പ്രതാപ് സിംഗ്,പൂജപ്പുര ശ്രീകുമാർ എന്നിവർ സംസാരിച്ചു.