ആറ്റിങ്ങൽ: സി.പി.ഐ മണ്ഡലം സമ്മേളനം 19,20, 21 തീയതികളിൽ നടക്കും. 19ന് മണമ്പൂർ ജി. ഗോപകുമാർ സ്മൃതി മണ്ഡപത്തിൽ നിന്ന് പതാക ജാഥയും ആറ്റിങ്ങൽ മൂന്നുമുക്കിൽ കെ.ആർ. വിക്രമരാജ് സ്മൃതി മണ്ഡലത്തിൽ നിന്നും ബാനർ ജാഥയും ചാത്തമ്പറ കാസ്ട്രോ ബഷീർ വസതിയിൽ നിന്നും കൊടിമര ജാഥയും കെ.പി.എ.സി അസീസിന്റെ വസതിയിൽ സംഗമിക്കും. തുടർന്ന് ആലംകോട് നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കള്ളിക്കാട് ചന്ദ്രൻ, പൂവച്ചൽ ഷാഹുൽ, വി.ശശി എം.എൽ.എ എന്നിവർ സംസാരിക്കും.
20,21തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.എൻ. രാജൻ, ജെ.വേണുഗോപാലൻനായർ, പള്ളിച്ചൽ വിജയൻ, അരുൺ.കെ.എസ്, മനോജ് ബി. ഇടമന, എം. രാധാകൃഷ്ണൻ നായർ, വിളപ്പിൽ രാധാകൃഷ്ണൻ, സി.എസ്. ജയചന്ദ്രൻ, അവനവഞ്ചേരി രാജു, മുഹമ്മദ് റാഫി എന്നിവർ സംസാരിക്കും.