ayyankali

പാറശാല: അയ്യങ്കാളിയുടെ 81- മത് ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണം കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. ഞാറക്കാലയിൽ ചേർന്ന സമ്മേളനത്തിൽ ദളിത് കോൺഗ്രസ്‌ കാരോട് മണ്ഡലം പ്രസിഡന്റ്‌ വെട്ടുവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ടി.തങ്കരാജൻ,അയിര ജോൺസൻ, കുഴിഞ്ഞാൻവിള മോഹനൻ,പൊറ്റയിൽക്കട തങ്കരാജൻ,രതീഷ്ബാബു,പ്ലാമൂട്ടുക്കട മണിയൻ,ഞാറക്കാല നേശൻ,മാറാടി സനൽ,പൊറ്റയിൽകട അബിൻ,ക്രിസ്തുദാസ്,ടി. ജോൺസൻ,ഇന്ദിരാ വിജയൻ,ജിനു ഞാറക്കാല,രാജേഷ് തുടങ്ങിയവർ സംസാരിച്ചു.