
ബാലരാമപുരം:എൽ.എസ്. എസ് ,യു. എസ്. എസ് സ്കോളർഷിപ്പ്പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മാതൃകാ പരീക്ഷാ സംഘടിപ്പിച്ചു.കെ. എസ്. ടി. എയുടെ നേതൃത്വത്തിൽ അദ്ധ്യാപകരാണ് പരീക്ഷ നടത്തിയത്.നേമം ഗവ.യു. പി.എസിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡന്റ് പി.എസ്.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബി.എം.ശ്രീലത,ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഡി. ബീന, നേതാക്കളായ എസ്.എൽ റെജി, എസ്. പ്രഭ, അനില, രതീഷ് എന്നിവർ നേതൃത്വം നൽകി.സബ്ജില്ലാ സെക്രട്ടറി എ.എസ്. മൻസൂർ സ്വാഗതവും എ.സി. അശ്വതി നന്ദിയും പറഞ്ഞു.ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 വിദ്യാലയങ്ങളിൽ നിന്നും 216 കുട്ടികൾ പങ്കെടുത്തു.