തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്റർ മാസംതോറും ചതയംനാളിൽ ആർ.സി.സിക്ക് മുന്നിൽ നടത്തിവരുന്ന അന്നദാനം ചാക്ക എസ്.എൻ.ഡി.പി ശാഖയുടെ വകയായി ഇന്ന് നടത്തും. ചാരിറ്റി സെന്ററിന്റെ മൂന്നാംവാർഷികാഘോഷം ഇന്ന് വൈകിട്ട് 4ന് പ്രസിഡന്റ് വി. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.കേരളകൗമുദി തിരുവനന്തപുരം,ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ,മുൻ മേയർ കെ. ശ്രീകുമാർ, ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ എസ്. ശിശുപാലൻ എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.വി. അനിൽകുമാറും ജനറൽ കൺവീനർ കെ. സനൽകുമാറും അറിയിച്ചു.