hij-school

പാറശാല: ഇടിച്ചക്കപ്ലാമൂട് എച്ച്.ഐ.ജെ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി പാറശാല എസ്.പി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പാറശാല സബ് ഇൻസ്‌പെക്ടർ എസ്.സുജിത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു. ഇടിച്ചക്കപ്ലാമൂട് മുസ്ലിം ജുമാ അത്ത് ചീഫ് ഇമാം എ.ആർ.സിദ്ദിഖ് ബാഖവി വിദ്യാർത്ഥികൾക്കായുള്ള അവബോധന പഠന ക്ലാസ് ഉദ്‌ഘാടനം ചെയ്തു.എസ്.പി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി മാനേജിംഗ് ഡയറക്ടർ പുഷ്പകുമാരി മുഖ്യപ്രഭാഷണം നടത്തി.അഡീഷണൽ എസ്.ഐ ജിതിൻവാസ്, സ്‌കൂൾ മാനേജർ എസ്.മുഹമ്മദ് സുജുബുദീൻ, എസ്.പി ആശുപത്രി ജനറൽ മാനേജർ എൻ.കെ.സുബാഷ്,പി.ആർ.ഒ രാഗേഷ്, കൊ-ഓർഡിനേറ്റർ ജെയിംസ്, സ്‌കൂൾ വികസന സമിതി സെക്രട്ടറി എൻ.സെയ്ദ് കമാൽ പാഷ, പി.ടി.എ പ്രസിഡന്റ് അസീം, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, സ്റ്റാഫ് സെക്രട്ടറി സൈജ എന്നിവർ സംസാരിച്ചു.