തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെയും വ്യവസായവകുപ്പിന്റെയും ആഭിമുഖ്യത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർക്കായി ഏകദിന ശില്പശാല നടത്തും. നഗരസഭയിലെ 21 മുതൽ മുതൽ 40
വരെയുള്ള വാർഡുകളിൽ 21ന് രാവിലെ 10ന് നഗരസഭ അങ്കണത്തിലുള്ള ഇന്ത്യൻ കോഫീ ഹൗസിന് മുകളിലത്തെ ഹാളിലും 81 മുതൽ 100വരെയുള്ള വാർഡിന്റെ ശില്പശാല 23ന് രാവിലെ 10ന് ചാക്ക വൈ.എം.സി.എ ഹാളിലും മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 21മുതൽ 40 വാർഡുകളിലെ വിവരങ്ങൾക്ക് 8075164293ലും 81 മുതൽ 100 വരെയുള്ളതിന് 9495709803 ബന്ധപ്പെടണം.