
തിരുവനന്തപുരം : ലൈഫ് കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ 73,138 പേരാണ് പരാതി ഉന്നയിച്ചത്. 37 ആക്ഷേപങ്ങളും ലഭിച്ചതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. പരാതിപ്പെട്ടവരിൽ 60,346 പേർ
ഭൂമിയുള്ള ഭവനരഹിതരുടെയും 12792 പേർ ഭൂമിയില്ലാത്തവരുടെയും വിഭാഗത്തിൽ അപേക്ഷിച്ചവരാണ്. അനർഹർ കടന്നുകൂടിയെന്ന് ആരോപിച്ചുള്ളതാണ് 37 ആക്ഷേപങ്ങൾ. ഏറ്റവും കൂടുതൽ പരാതി പാലക്കാടാണ്.
ഈമാസം10ന് പ്രസിദ്ധീകരിച്ച പട്ടികയിൽ വെള്ളിയാഴ്ച രാത്രി 12 വരെയാണ് ആദ്യഘട്ട പരാതി സമർപ്പണത്തിന് സമയം അനുവദിച്ചത്. 29നകം പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കി ജൂലായ് 1ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ 8 വരെ രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാം.